മണ്ണൂർ വടക്കമ്പാട് ശ്രീ അയ്യപ്പ ക്ഷേത്രം

മണ്ണൂർ വടക്കമ്പാട് പ്രദേശത്തെ ഭക്തജനങ്ങൾ ഒരു അയ്യപ്പൻ വിളക്ക് ഉത്സവം നടത്തുന്നതിനെകുറിച്ച് ആലോചിക്കുകയും ഒരു കമ്മിറ്റി രൂപീകരിച്ച് ജാതിമതഭേതമന്യേ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം നടത്തിക്കൊണ്ട്  പ്രൗഢഗംഭീരമായി വിളക്കുത്സവം നടത്തുകയും ചെയ്തു.തുടർന്ന് വർഷം തോറും ഈ മഹോത്സവം നടത്തപ്പെട്ടു.ഇതിനിടയിൽ സ്വരൂപിച്ച പണം ഉപയോഗപ്പെടുത്തി     12.5 സെന്റ്‌ ഭൂമി ഒരു ഭജനമഠം നിർമ്മിക്കുന്നതിലേക്കായി വാങ്ങുകയും പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ പ്രസ്തുത സ്ഥലത്ത് വെച്ച്  ശ്രീ നല്ലൂർ രാമകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ അവിടെ അയ്യപ്പചെയ്താചൈതന്യം കുടികൊള്ളുന്നുവെന്നും ഒരു ഭജനമഠമല്ല  ക്ഷേത്രം തന്നെയാണ് നിർമ്മിക്കേണ്ടത്  എന്ന് കാണുകയാൽ ക്ഷേത്രനിർമ്മാണത്തിനാവശ്യമായ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ച് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നുവർഷംകൊണ്ട്  പൂർത്തീകരിക്കപ്പെട്ടു.

ശബരിമലയിൽ വജ്രമണ്ഡനത്തിൽ   കുടികൊള്ളുന്ന ശ്രീ.  അയ്യപ്പന്റെ അതേ സ്വഭാവത്തിലുള്ള ശ്രീ ധർമ്മശാസ്താവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.അതുകൊണ്ടു തന്നെ ക്ഷേത്രത്തിന്റെ പാട്ടുപുരയിലേക്കുള്ള പ്രവേശനത്തിന് ചില നിഷ്കർഷകളുണ്ട്.3 ദിവസത്തെ വ്രതത്തോടുകൂടി എല്ലാ ഭക്തർക്കും അവിടെ പ്രവേശിക്കാം.എന്നാൽ 12 വയസ്സിനും 50 വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പാട്ടു പുരയിൽ പ്രവേശനം നിഷിദ്ധമാണ്.
ചിറ്റാരി പാലക്കോൾ  ഇല്ലം നാരായണൻ നമ്പൂതിരിയാണ് ക്ഷേത്ര തന്ത്രി.2014  ജനുവരി  17ന് (1186 മകരം 3 ) ആണ് പ്രതിഷ് ഠ നടത്തിയത്.

എല്ലാ മലയാളമാസം 1-ാം തിയ്യതിയും,തിരുവോണം,വിഷു,തുലാം  10  പ്രതിഷ്ഠദിന   എന്നീ സമയങ്ങളിലും മണ്ഡല കാലത്തും ക്ഷേത്ര നട തുറക്കുന്നതാണ്.ചെറുപ്പുള്ളി ഇല്ലം ശ്രീധരനുണ്ണി നമ്പൂതിരിയാണ് മേൽശാന്തി.
ക്ഷേത്രനട തുറക്കുന്ന എല്ല്ലാ ദിവസങ്ങളിലും പ്രസാദഊട്ട് നടക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.

Testimonials

Write your testimonials here.

Add your Testimonial

Location Map

Social Links

T.C. Biju, The Executive Officer Palappetty Bhagavathy Temple P.O. Edamuttam - 680 568 Ph: 0480 - 2836500 mail@sreepalappettybhagavathytemple.com